തിരുവനന്തപുരം-ബെംഗളൂരു യാത്ര, വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

Published : Apr 05, 2025, 07:04 PM ISTUpdated : Apr 05, 2025, 07:18 PM IST
തിരുവനന്തപുരം-ബെംഗളൂരു യാത്ര, വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

Synopsis

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കുട്ടിയുടെ രണ്ടര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. 

ബെംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.  പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പ്രിയങ്ക മുഖർജിയാണ് പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നു. ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

6ഇ 661 എന്ന ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക്  പോവുകയായിരുന്നു പ്രിയങ്ക. രണ്ട് മക്കൾ ഒപ്പമുണ്ടായിരുന്നു. രണ്ടര പവന്‍റെ മാലയാണ് കാണാതായത്. 

സംഭവത്തെ കുറിച്ച് ഇൻഡിഗോയുടെ പ്രതികരണം ഇങ്ങനെ- "തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള 6ഇ 661 വിമാനത്തിലെ ഒരു ജീവനക്കാരി ഉൾപ്പെട്ട സംഭവം യാത്രക്കാരി ഉന്നയിച്ചതായി ഞങ്ങൾക്കറിയാം. അത്തരം കാര്യങ്ങൾ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, അന്വേഷണവുമായി പൂർണമായി സഹകരിക്കും"- ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

ഡോക്ടർ ദമ്പതികൾക്ക് നാട്ടിലേക്ക് ദുരിത യാത്ര, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും
ബിജെപിയിൽ നിന്നും ശിവസേനയിൽ നിന്നും ജീവന് ഭീഷണി, മിഷൻ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ല: ഫാ. സുധീറും ഭാര്യയും