കൊവാക്സിന്റെ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണത്തിന് മുന്നോടിയായി രണ്ടാംഘട്ട പരീക്ഷണത്തിന്റെ ഇമ്യൂണോജെനിസിറ്റി വിവരങ്ങളും സുരക്ഷാ വിവരങ്ങളും നൽകാൻ വിദ്ഗധ സമിതി നിർദ്ദേശം നൽകി.
ദില്ലി: രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഉടനെന്ന് സൂചന.
രണ്ടാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ നൽകാൻ വിദ്ഗധ സമിതി നിർദ്ദേശം നൽകി. മുന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് ഈ മാസം അഞ്ചിന് നൽകിയ അപേക്ഷ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി അവലോകനം ചെയ്തിരുന്നു.
പഠന മാതൃക തൃപ്തികരമെന്നാണ് സമിതി വിലയിരുത്തൽ. അന്തിമ അനുമതിക്ക് മുന്നോടിയായുള്ള വ്യക്തതക്ക് വേണ്ടിയാണ് സുരക്ഷ വിവരങ്ങൾ ഉൾപ്പെടെ സമ്പൂർണ്ണറിപ്പോർട്ട് തേടിയത്.