കാണിക്കവഞ്ചിയിലെ പണം; കള്ളലക്ഷണത്തോടെ ചുറ്റം നോക്കി, ആരും ശ്രദ്ധിക്കാത്തപ്പോൾ 'മുക്കി', വീഡിയോകൾ പുറത്ത്

By Web Team  |  First Published Sep 30, 2024, 12:03 PM IST

മറ്റൊരു വീഡിയോയിൽ ഇതേ ആൾ തന്നെ മറ്റൊരു പണക്കെട്ട് മോഷ്ടിക്കുകയും അത് ഒരു പൂജാരിയെന്ന് വസ്ത്രധാരണത്തില്‍ തോന്നുന്ന ഒരാൾക്ക് കൈമാറുന്നത് കാണാം


ബംഗളൂരു: ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിച്ച് എണ്ണുന്നതിനിടെ പണം മോഷ്ടിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. ബംഗളൂരു ബ്യാതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഒരു വീഡിയോയിൽ കറൻസി കെട്ടുകൾ അടുക്കിവച്ചിരിക്കുന്ന ഒരു മേശയ്ക്ക് സമീപത്ത് നില്‍ക്കുന്ന ഒരാൾ നോട്ട് കെട്ട് എടുത്ത് പോക്കറ്റില്‍ തിരുകുന്നത് വ്യക്തമായി കാണാം. ക്ഷേത്ര അധികൃതര്‍ തറയിൽ പണം എണ്ണുന്നത് തുടരുന്നതിനെയാണ് ആരും കാണാതെയുള്ള ഈ മോഷണം.

മറ്റൊരു വീഡിയോയിൽ ഇതേ ആൾ തന്നെ മറ്റൊരു പണക്കെട്ട് മോഷ്ടിക്കുകയും അത് ഒരു പൂജാരിയെന്ന് വസ്ത്രധാരണത്തില്‍ തോന്നുന്ന ഒരാൾക്ക് കൈമാറുന്നത് കാണാം. വേറൊരു വീഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാളെ കാണാനാകും. മറ്റൊരു വ്യക്തി നൽകിയ ക്യാരേജ് ബാഗിലേക്ക് പണം മാറ്റുന്നതിന് മുമ്പ് അദ്ദേഹം ക്ഷേത്ര പരിസരത്ത് ചുറ്റിനടക്കുന്നുണ്ട്.

A video showing the theft of donations at Shri Gaali Aanjaneya Swamy Temple in Byatarayanapura has gone viral, sparking outrage among devotees. The footage shows two individuals counting the temple's donations, with one discreetly passing a bundle of cash to the other. Although… pic.twitter.com/vTT3k6zmUX

— IndiaToday (@IndiaToday)

Latest Videos

undefined

ബാഗ് പിന്നീട് കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് കൈമാറുന്നതും കാണാം. ക്ഷേത്രഭരണവുമായി ബന്ധമുള്ളവരാണോയെന്ന ഇവരെന്ന കാര്യം വ്യക്തമല്ല. സംഭവത്തിന്‍റെ കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ. മോഷണവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള അന്വേഷണത്തിലാണ് പൊലീസ്. 

വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

നടുറോഡിൽ 33 അടി ഉയരത്തിൽ ചീറ്റിത്തെറിച്ചത് മനുഷ്യ വിസര്‍ജ്യം; കാൽനടയാത്രക്കാരടക്കം നനഞ്ഞുകുളിച്ചു, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!