പരിശോധനകൾ ഇരട്ടിയാക്കി; അതിനാലാണ് കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചത്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ

By Web Team  |  First Published Sep 5, 2020, 4:31 PM IST

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോ​ഗികളുടെ എണ്ണം ദില്ലിയിൽ വളരെയധികം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെജ്‍രിവാൾ ഇപ്രകാരം പറഞ്ഞത്. 


ദില്ലി: ദില്ലിയിൽ പരിശോധനകൾ ഇരട്ടിയാക്കിയതിനെ തുടർന്നാണ് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോ​ഗികളുടെ എണ്ണം ദില്ലിയിൽ വളരെയധികം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെജ്‍രിവാൾ ഇപ്രകാരം പറഞ്ഞത്. 

'എല്ലാ ദിവസവും കൂടുതൽ പരിശോധനകൾ നടത്തുന്നു. അതിനാലാണ് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തുമ്പോൾ കൂടുതൽ രോ​ഗികളെ കണ്ടെത്താനും സാധിക്കുന്നു. കൊറോണ വൈറസിനെതിരെ പ്രത്യാക്രമണം നടത്തുകയാണ് നമ്മൾ.' കെജ്‍രിവാൾ പറ‍ഞ്ഞു. ദില്ലിയിൽ കൊവിഡ് രോ​ഗികളുടെ മരണനിരക്ക് 0.5 ആണ്. ദേശീയ നിരക്കിനേക്കാൾ വളരെ കുറവാണിത്. ദേശീയ തലസ്ഥാനമായ ദില്ലിയിൽ കൊവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos

undefined

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തുടരാനും ദില്ലി നിവാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിരോധത്തിൽ അലംഭാവ മനോഭാവം പാടില്ല. കൊവിഡ് രോ​ഗികൾക്കുള്ള കിടക്കകളുടെ കാര്യത്തിൽ ക്ഷാമമില്ല. നിലവിലുള്ള 14000 കിടക്കകളിൽ 5000 കിടക്കകളിൽ മാത്രമാണ് രോ​ഗികളുള്ളത്. 5000 കിടക്കകളിൽ 1600നും 1700നും ഇടയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രോ​ഗികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 
 

click me!