
ചെന്നൈ: തമിഴ്നാട്ടിലെ കണ്ണകി-മുരുഗേശൻ ദുരഭിമാനക്കൊല കേസിൽ 9 പ്രതികളുടെ ജീവപര്യന്തം തടവ് ശരിവച്ച് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. 2003 ജൂലൈയിൽ ആണ് ദളിത് യുവാവ് മുരുഗേശനും വണ്ണിയാർ സമുദായത്തിലുൾപ്പെട്ട ഭാര്യ കണ്ണകിയും കൊല്ലപ്പെട്ടത്.
ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് കണ്ണകിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് നിർബന്ധിച്ച് വിഷം കുടിപ്പിച്ചും ചെവിയിലും മൂക്കിലും വിഷം ഒഴിച്ചുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു. കണ്ണകിയുടെ അച്ഛനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദുരൈസാമിയും മുൻ ഡിവൈഎസ്‌പിയും മുൻ ഇൻസ്‌പെക്ടരും അടക്കമുള്ള പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. മുരുഗേശന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam