'ചെലവ് നിയന്ത്രണം', തമിഴ്നാട്ടിൽ തള്ളിയത് 1.36 ലക്ഷം റേഷൻ കാർഡ് അപേക്ഷകൾ

By Web Desk  |  First Published Jan 1, 2025, 8:20 PM IST

റേഷൻ കാർഡിനായി കെട്ടിക്കിടക്കുന്ന അപേക്ഷയിൽ പകുതിയും തള്ളി തമിഴ്നാട്.


ചെന്നൈ: തമിഴ്നാട്ടിൽ പുതിയ കുടുംബ റേഷൻ കാർഡിനായി നൽകിയ 1.36 ലക്ഷം അപേക്ഷ തള്ളി സർക്കാർ. 2023 ജൂലൈ മാസം മുതൽ തീരുമാനം ആവാതെ കിടന്ന 2.65 ലക്ഷം അപേക്ഷകളിൽ പാതിയോളമാണ് സർക്കാർ തള്ളിയത്. ഒരേ വിലാസത്തിൽ താമസിക്കുന്ന വിവിധ കുടുംബങ്ങളിൽ നിന്നുള്ള വ്യത്യസ്ത അപേക്ഷകളാണ് തള്ളിയതെന്നാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് വിശദമാക്കുന്നത്. പുതിയ കാർഡ് അപേക്ഷിക്കുന്നതിലെ സാങ്കേതിക വശവും ആളുകളെ വലച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട്. 

പൊങ്കൽ കൂടി വരുന്ന സാഹചര്യത്തിൽ പുതിയ കാർഡുകൾ നൽകേണ്ടതില്ലെന്ന തീരുമാനം ധനകാര്യ വിഭാഗം തീരുമാനിച്ചതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പൊങ്കലിനുള്ള സമ്മാനങ്ങളും ധനസഹായവും പ്രളയ ദുരിതാശ്വാസവും അടക്കമുള്ളയ്ക്ക് റേഷൻ കാർഡ് അടിസ്ഥാനമാകുമ്പോഴാണ് കെട്ടിക്കിടക്കുന്ന അപേക്ഷകളിലെ പാതിയും സർക്കാർ തള്ളിയത്. 

Latest Videos

വ്യത്യസ്ത എൽപിജി കണക്ഷനില്ലാതെ വ്യത്യസ്ത കാർഡ് അപേക്ഷിച്ചവരാണ് അപേക്ഷകൾ തള്ളപ്പെട്ടവരിൽ ഏറെയും. ഫീൽഡ് വേരിഫിക്കേഷൻ അടക്കമുള്ളവ നടത്തിയ ശേഷമാണ് തീരുമാനം. മറ്റ് കാരണങ്ങൾ ഒന്നും തന്നെ അപേക്ഷ തള്ളാൻ മാനദണ്ഡമായിട്ടില്ലെന്നും തമിഴ്നാട് സർക്കാർ വിശദമാക്കുന്നത്. 1.99 ലക്ഷം അപേക്ഷകൾ അംഗീകരിച്ചതായാണ് സിവിൽ സപ്ലൈസ് വിശദമാക്കുന്നത്. അംഗീകരിച്ചവയിൽ 1.69 ലക്ഷം കാർഡുകൾ ഇതിനോടകം വിതരണം ചെയ്തതായും സിവിൽ സപ്ലൈസ് കമ്മീഷണർ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!