24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയര്‍ന്നു
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 646 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 8 പേരാണ് മരിച്ചത്. ഇന്നുമാത്രം ചെന്നൈയിൽ 509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയിൽ മാത്രം 11,640 ആയി.
646 new positive cases have been reported in Tamil Nadu today, taking the total number of positive cases to 17,728. The death toll is at 127 after 9 deaths were reported today. There are 8,256 active cases now: State Health Department pic.twitter.com/WyU8K09OHQ
— ANI (@ANI)