അതേസമയം, വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് വിലക്ക് ബാധകമല്ല.
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് വിലക്ക് ബാധകമല്ല. അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇറാഖ്, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ബംഗ്ലാദേശ്, ഒമാന്‍, ഖത്തര്‍, നൈജീരിയ, കെനിയ, മാലദ്വീപ്, നൈജീരിയ, ഖത്തര്‍, യുക്രൈന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യക്ക് കരാര്‍.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസ് ഒക്ടോബര്‍ 30വരെ നീട്ടിയിരുന്നു. കൊവിഡ് പൂര്‍ണമായി നിയന്ത്രണ വിധേയമല്ലാത്തതിനാലാണ് നിരോധനം ഒരുമാസത്തേക്ക് കൂടി നീട്ടിയത്. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 25 മുതലാണ് വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു. മെയ് 25ന് ആഭ്യന്തര സര്‍വീസിന് അനുമതി നല്‍കി.