എല്ലാ ഉത്തരവുകൾക്ക് എതിരെയും നിങ്ങൾ അപ്പീൽ ഫയൽ ചെയ്യുന്നത് എന്തിനാണ്?. വർഷങ്ങൾ നീണ്ട ജോലിക്ക് ശേഷം തൊഴിലെടുക്കാൻ വയ്യാതായവർക്ക് പെൻഷൻ നൽകാമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്.
ദില്ലി: വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക് വലിച്ചിഴക്കരുതെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ താക്കീത്. വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക് ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച സായുധസേനാട്രൈബ്യുണലിന്റെ ഉത്തരവിന് എതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് സുപ്രീംകോടതി വിമർശനമുണ്ടായത്. നിരവധി മുൻ സൈനികർക്ക് ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ ഉത്തരവുകൾക്ക് എതിരെയും നിങ്ങൾ അപ്പീൽ ഫയൽ ചെയ്യുന്നത് എന്തിനാണ്?. വർഷങ്ങൾ നീണ്ട ജോലിക്ക് ശേഷം തൊഴിലെടുക്കാൻ വയ്യാതായവർക്ക് പെൻഷൻ നൽകാമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഈ വിഷയത്തിൽ സർക്കാർ തീർച്ചയായും ഒരു നയമുണ്ടാക്കണം. സൈനികരെ അനാവശ്യമായി കോടതിയിലേക്ക് വലിച്ചിഴക്കുന്നത് ശരിയായ നടപടിയല്ലെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
https://www.youtube.com/watch?v=Ko18SgceYX8