സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി വിധിയിൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ദില്ലി: സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമസാധുത ഇല്ലാതാക്കിയ വിധിയെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹരജികൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ൻ സുപ്രീംകോടതി വിസമ്മതിച്ചു. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി വിധിയിൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് വിധിയെ ചോദ്യം ചെയ്ത് ഹർജികൾ എത്തിയത്. 2023ലെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജികൾ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി നാഗരത്‌ന, പി.എസ് നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നിയമാനുസൃതമാണെന്നും കൂടുതൽ ഇടപെടൽ ആവശ്യമില്ലെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. 2023 ഒക്ടോബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകാൻ വിസമ്മതിച്ച് വിധി പ്രഖ്യാപിച്ചത്. ഭരണഘടന പ്രകാരം വിവാഹം മൗലികാവകാശമായി കണക്കാക്കാൻ കഴിയില്ലെന്നും നിയമ സാധൂകരണത്തിനായി പാർലമെൻ്റിന് പരിഗണിക്കാമെന്നും വ്യക്തമാക്കി.