ബിഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

By Web Team  |  First Published Aug 28, 2020, 1:48 PM IST

തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തി​ക്ക് ക​ഴി​യി​ല്ല. 


ദില്ലി: കൊറോണ വൈറസ് വ്യാപനം കാരണം ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തി​ക്ക് ക​ഴി​യി​ല്ല. എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കൊറോണ വൈറസ് പ്രതിസന്ധി തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള 'നിയമപരമായ കാരണം' അല്ലെന്ന് സുപ്രീംകോടതി പറയുന്നു. 

Latest Videos

ബിഹാര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ നിതീഷ് സര്‍ക്കാരിന്‍റെ സഖ്യകക്ഷിയായ ചിരാഗ് പസ്വാന്‍ ഉള്‍പ്പെടെയുള്ളവരും ആവശ്യമുന്നയിച്ചിരുന്നു. വൈറസ് പ്രതിസന്ധിക്കിടെ രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

click me!