ജാതിവിവേചനം അവസാനിപ്പിക്കാൻ എന്ത് ചെയ്തു? രോഹിത്‌ വെമുലയുടെയും തഡ്‌വിയുടെയും അമ്മമാരുടെ ഹർജിയിൽ ഇടപെട്ട് കോടതി

By Web Desk  |  First Published Jan 3, 2025, 11:43 PM IST

ജാതിവിവേചനത്തിൽ മനംമടുത്ത്‌ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ്‌ സർവ്വകലാശാലയിലെ ഗവേഷകവിദ്യാർഥി രോഹിത്‌ വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തഡ്‌വിയുടെയും അമ്മമാർ നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ


ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന്‌ അറിയിക്കാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നിർദേശം. ജാതിവിവേചനത്തിൽ മനംമടുത്ത്‌ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ്‌ സർവ്വകലാശാലയിലെ ഗവേഷകവിദ്യാർഥി രോഹിത്‌ വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തഡ്‌വിയുടെയും അമ്മമാർ നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യഅവസരങ്ങൾ ഉറപ്പാക്കുന്ന സെല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർവ്വകലാശാലകളിൽ നിന്നും ശേഖരിച്ച്‌ സമർപ്പിക്കാൻ യുജിസിക്ക്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശം നൽകി. 

സെലൻസ്കിയിൽ നിന്നും ഈ കടുത്ത തീരുമാനം പ്രതീക്ഷിച്ചത് തന്നെ! റഷ്യ വഴി യുറോപ്പിൽ പ്രകൃതിവാതക കൈമാറ്റം നടക്കില്ല

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!