മൂന്നു പേർ മിന്നലേറ്റ് ചികിത്സയിലാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ബെംഗളൂരു: ഇടിമിന്നലേറ്റ് നാല് മരണം കർണാടകയിലെ യാദ്ഗിറിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു. വയലിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളാണ് മരിച്ചത്. മൂന്നു പേർ മിന്നലേറ്റ് ചികിത്സയിലാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ജിനകേരി തണ്ടയിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ 32 കാരനായ കിഷൻ ജാദവ്, 22 കാരനായ ചന്നു ജാദവ്, 28 കാരി സുനിഭായ് റാത്തോഡ്, 18 കാരനായ നേനു ജാദവ് എന്നിവരാണ് മരിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ മൂന്ന് പേരെ യാദ്ഗിറിലെ യാദ്ഗിർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
വൈകിട്ട് നാലോടെ ജില്ലയിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ പെയ്തിരുന്നു. ജോലി ചെയ്യുന്ന വയലിന് സമീപമുള്ള ചെറിയ ക്ഷേത്രത്തിലേക്ക് മാറി നിൽക്കുന്നതിനിടെ ആയിരുന്നു ദുരന്തം. ഇടിമിന്നലിൽ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.യാദ്ഗിർ റൂറൽ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടിമിന്നലിൽ യാദ്ഗിർ റൂറൽ പോലീസ് പരിധിയിലെ ആർ ഹൊസല്ലി ഗ്രാമത്തിൽ 11 ആടുകളും ചത്തു.
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കാറിൽ ഉണ്ടായിരുന്ന 2 കുട്ടികളടക്കം 4 പേർക്ക് പരിക്ക്