കൊവിഡിൽ മോദിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടു; അപ്രായോ​ഗിക ലോക്ക്ഡൗൺ സമ്പദ് വ്യവസ്ഥ തകർത്തെന്നും സോണിയ

By Web Team  |  First Published May 22, 2020, 5:26 PM IST

ലോക്ക്ഡൗൺ മൂലം വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ കേന്ദ്രസർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ക്രൂരമായ തമാശയാണ്.


ദില്ലി: കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ​ഗാന്ധി അഭിപ്രായപ്പെട്ടു. അപ്രായോ​ഗിക ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തെന്നും അവർ ആരോപിച്ചു.

ലോക്ക്ഡൗൺ മൂലം വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ കേന്ദ്രസർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ക്രൂരമായ തമാശയാണ്.  പൊതുമേഖല സ്ഥാപനങ്ങളുടെ  വിറ്റഴിക്കൽ , തൊഴിൽ നിയമങ്ങളുടെ പരിഷ്ക്കരണം എന്നിവ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്നും സോണിയാ ​ഗാന്ധി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ നിന്ന് കുടിയേറ്റതൊഴിലാളികളെ കൊണ്ടുപോകാൻ  അയച്ച ബസുകൾക്ക് അനുമതി നൽകാത്തതിന്റെ പേരിൽ കോൺ​ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ​ ​ഗാന്ധി രം​ഗത്തെത്തിയിരിക്കുന്നത്. 

Latest Videos

അതിനിടെ, ഉംപുണിനെ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.ദുരന്ത ബാധിതർക്ക് അടിയന്തര സഹായധനം അനുവദിക്കണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. 

 

click me!