ബട്ടിന്‍ഡ ക്യാമ്പില്‍ ജവാന്‍ മരിച്ചനിലയില്‍; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

By Web Team  |  First Published Apr 13, 2023, 10:15 AM IST

ബട്ടിന്‍ഡ വെടിവെപ്പില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിരുന്നു.


അമൃത്സര്‍: പഞ്ചാബ് ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി.  ലഘുരാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചത്. സ്വന്തം തോക്കില്‍ നിന്നാണ് ലഘുരാജിന് വെടിയേറ്റത്. ഉടനെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും ഇന്നലെ നടന്ന വെടിവെപ്പുമായി സംഭവത്തിന് ബന്ധമില്ലെന്നും സൈന്യം അറിയിച്ചു.

ബട്ടിന്‍ഡ വെടിവെപ്പില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിരുന്നു. മുഖം മൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തതെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് സംഘം ക്യാമ്പിലെത്തിയത്. ആക്രമണത്തിന് ശേഷം ഇരുവരും വനമേഖലയിലേക്ക് ഓടിയൊളിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. 

Latest Videos

undefined

അക്രമത്തില്‍ ജവാന്‍മാരായ സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവര്‍. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയില്‍ തോക്കും മൂര്‍ച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. വെടിയുതിര്‍ത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറന്‍സിക് പരിശോധന നടത്തുനകയാണ്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. 
 

നദിയുടെ അടിയിലൂടെ ആ മെട്രോ ട്രെയിൻ പാഞ്ഞു, ഇന്ത്യയ്ക്ക് ചരിത്ര നേട്ടം!

click me!