പുനീതിന്റെ ഭാര്യ മണിക പഹ്വയും കുടുംബവും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് താങ്ങാനാകാതെയാണ് പുനീത് ജീവനൊടുക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ദില്ലി: ദില്ലിയിൽ കഫേ ഉടമ പുനീത് ഖുറാന ജീവനൊടുക്കുന്നതിന് മുമ്പ് ദിവസങ്ങൾക്ക് മുമ്പ് ഭാര്യയും ബിസിനസ് പങ്കാളിയുമായ മണിക പഹ്വ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയാകുന്നു. താൻ ടോക്സിക്ക് റിലേഷനും ചൂഷണത്തിനും ഇരയായിരുന്നുവെന്നും ഇപ്പോൾ അതിൽ നിന്നും സ്വതന്ത്രയായി എന്നുമായിരുന്നു മണികയുടെ കുറിപ്പ്. പുനീത് ഖുറാന ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് മണിക താൻ ചൂഷണത്തിന് ഇരയായിരുന്നവെന്ന് സമൂഹ മാധ്യത്തിൽ കുറിച്ചത്. ഇരുവരും വിവാഹ മോചനത്തിനൊരങ്ങുന്നതിനിടെയാണ് പുനീത് ഖുറാന ആത്മഹത്യ ചെയ്യുന്നത്.
പുതുവത്സര തലേന്നാണ് മോഡല്‍ ടൗണിലെ കല്യാൺ വിഹാർ ഏരിയയിലെ വീട്ടിൽ പുനീതിനെ(40) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഫേ ഉടമ ജീവനൊടുക്കിയത് ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാകാതെയാണെന്നാണ് പുറത്തുവരുന്ന വിവരം. പുനീതിന്റെ ഭാര്യ മണിക പഹ്വയും കുടുംബവും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് താങ്ങാനാകാതെയാണ് പുനീത് ജീവനൊടുക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
മണികയും കുടുംബവും സഹോദരനെ സമ്മര്‍ദ്ദത്തിലാക്കി. നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധൈര്യമുണ്ടെങ്കില്‍ പോയി ചത്തൂടെയെന്നും മണിക പുനീതിനോട് പറഞ്ഞുവെന്ന് പുനീതിന്‍റെ സഹോദരി പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്നെ സഹോദരൻ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ഭാര്യയും വീട്ടുകാരും തന്നെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും മാതാപിതാക്കളെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹത്തെ അവർ വളരെയധികം അപമാനിച്ചു. ഇതിൽ പുനീത് അങ്ങേയറ്റം വിഷാദത്തിലായിരുന്നുവെന്ന് സഹോദരി പറഞ്ഞു.
ഇതിനിടെ നീത് ഖുറാനയും ഭാര്യയും തമ്മിലുള്ള അവസാന സംഭാഷണ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വീട്ടിനുള്ളില്‍ വച്ച് ഭാര്യയുമായി സംസാരിക്കുന്നതിന്‍റെ സിസിടിവി വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തില്‍ ഏർപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മണിക രൂക്ഷമായ ഭാഷയിൽ പുനീതിനെ അസഭ്യം പറയുന്നുണ്ട്. വിവാഹത്തോടെ തന്‍റെ ജീവിതം നശിച്ചെന്നും ഖുറാനയുടെ ഭാര്യ ആരോപിക്കുന്നുണ്ട്. വീഡിയോ പുറത്തായതിന് പിന്നാലെ പുനീതിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അമ്മ രംഗത്തെത്തി. വിവാഹത്തിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും സന്തോഷത്തോടെയാണ് ജീവിച്ചതെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് പ്രശ്നങ്ങള്‍ ആരംഭിച്ചെന്നും ഖുറാനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Read More : പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ