അയ്യോ പാമ്പ്! ഓടിക്കൊണ്ടിരുന്ന ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്, പേടിച്ചോടി യാത്രക്കാർ

By Web Team  |  First Published Sep 23, 2024, 8:49 AM IST

ട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്.


മുംബൈ: മുംബൈയിൽ ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക്  പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 

ട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. പാമ്പ് എസി വെന്‍റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം. ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ഉടടെ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 

Latest Videos

കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിക്കൊണ്ടിരിക്കെയാണ് സംഭവം. ട്രെയിൻ നിർത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. മറ്റ് അപകടങ്ങളൊന്നുമില്ല. "ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?" എന്ന് ചോദിച്ചുകൊണ്ടാണ് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.

'ഇവരെന്തൊരു അമ്മയാണ്'; കിണറ്റിന്‍കരയില്‍ ഒരു കൈയില്‍ കുഞ്ഞുമായി യുവതിയുടെ റീൽസ് ഷൂട്ടിന് വിമർശനം

Snake On A Train! "Gareeb rath mein ameer kahan se aa gaya ye?" (How has this rich one come to Gareeb Rath (name of train). The sense of humour of Indians is legendary🤣. Jokes apart, a snake found in Jabalpur-Mumbai Garib Rath Express. pic.twitter.com/xLP9T2A3cD

— Abhishek Yadav (@geopolimics)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!