എന്താണ് 'കൊത്തടിമ'കൾ എന്നറിയാമോ? കൊത്തടിമത്തം എന്നൊരു ചൂഷണ സമ്പ്രദായം തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നുമുണ്ട്. തീർത്തും മനുഷ്യത്വവിരുദ്ധമായ ആ സമ്പ്രദായത്തിൽ നിന്ന് തിരുവള്ളൂരിലെ ഒരു ഗ്രാമം രക്ഷപ്പെട്ടതെങ്ങനെ?
ചെന്നൈ: ഇഷ്ടികക്കളങ്ങളിലും അരിമില്ലുകളിലും അടിമകളെപ്പോലെ ജീവിച്ച മനുഷ്യർ അഭിമാനത്തോടെ സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കുകയാണ് തമിഴ്നാട്ടിലെ വീരകനല്ലൂരിൽ. കൊത്തടിമ സമ്പ്രദായത്തിൽ ചൂഷണത്തിന് വിധേയരായി കഴിഞ്ഞിരുന്ന ഇവരിന്ന് സ്വന്തം ഇഷ്ടികക്കളത്തിന്‍റെ ഉടമകളാണ്. മലയാളി ഐഎഎസ് ഓഫീസറായ ആൽബി ജോൺ വർഗീസിന്‍റെ നേതൃത്വത്തിലാണ് കൊത്തടിമപ്പണിയിൽ നിന്നും സ്വതന്ത്രരായവർക്ക് സ്വന്തം തൊഴിലിടം ഒരുക്കിയത്.
ചെന്നൈയിൽ നിന്ന് സുജിത് ചന്ദ്രനും അജീഷ് വെഞ്ഞാറമൂടും പകർത്തിയ വാർത്ത: