തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു.
ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുനഗറിൽ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്.
ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികൾ പൂർണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അഗ്നിശമന സേനാംഗങ്ങൾ ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വലിയ അപകടമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.