'സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് അടച്ചുപൂട്ടണം'; ജുഡീഷ്യറിക്കെതിരെ ബിജെപി എംപി

Published : Apr 20, 2025, 12:13 AM IST
'സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് അടച്ചുപൂട്ടണം'; ജുഡീഷ്യറിക്കെതിരെ ബിജെപി എംപി

Synopsis

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഈ രാജ്യത്തിന്‍റെ നിയമങ്ങള്‍ രൂപവത്കരിക്കുന്നത് പാര്‍ലമെന്‍റാണ്. ആ പാര്‍ലമെന്‍റിനോട് നിങ്ങള്‍ ആജ്ഞാപിക്കുമോ എന്നാണ് ദുബൈയുടെ ചോദ്യം

ദില്ലി: സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കടന്നാക്രമിച്ച് ബിജെപി എംപി നിഷികാന്ത് ദുബേ. രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രീംകോടതിയാണെന്നും ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും ദുബെ തുറന്നടിച്ചു. സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ദുബെ പറഞ്ഞു. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

ഇതിന് പിന്നാലെയാണ് ദൂബെയുടെ പ്രതികരണം. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഈ രാജ്യത്തിന്‍റെ നിയമങ്ങള്‍ രൂപവത്കരിക്കുന്നത് പാര്‍ലമെന്‍റാണ്. ആ പാര്‍ലമെന്‍റിനോട് നിങ്ങള്‍ ആജ്ഞാപിക്കുമോ എന്നാണ് ദുബൈയുടെ ചോദ്യം. നിങ്ങള്‍ക്കെങ്ങനെ ഒരു പുതിയ നിയമം ഉണ്ടാക്കാന്‍ കഴിയും? മൂന്നുമാസത്തിനകം രാഷ്ട്രപതി തീരുമാനം കൈക്കൊള്ളണമെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ദുബെ ചോദിച്ചു.

അതേസമയം, നിഷികാന്ത് ദുബൈയുടെ പ്രസ്താവന ബിജെപി തള്ളി. ചീഫ് ജസ്റ്റിസിന് എതിരായ പ്രസ്താവനയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. ജുഡീഷ്യറിയുടെ നിർദ്ദേശങ്ങളെ ബിജെപി സ്വാഗതം ചെയ്തിട്ടേ ഉള്ളൂ. നിഷികാന്ത് ദുബൈയ്ക്കും യുപി എംപി ദിനേശ് ശർമ്മയ്ക്കും താക്കീത് നല്കിയെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. 

ഒടുവിൽ ഷൈന്‍റെ കുറ്റസമ്മതം, തസ്ലീമയെ അറിയാം; പിതാവ് തന്നെ ഡീ അഡിക്ഷൻ സെന്‍ററിലാക്കിയെന്നും തുറന്നുപറച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ