മധ്യപ്രദേശിലെ ക്ഷേത്ര ഭക്ഷണശാലയില്‍ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം

By Sangeetha KS  |  First Published Dec 21, 2024, 7:21 PM IST

ഇന്ന് രാവിലെ ഭക്ഷണശാലയിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ഷാള്‍ കുരുങ്ങുന്നത്.


 ഭോപ്പാല്‍ : മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷാള്‍ ( ദുപ്പട്ട) കുടുങ്ങി 30 കാരി മരിച്ചു. രജനി ഖത്രി എന്ന സ്ത്രീയാണ് മരിച്ചത്.  ഇന്ന് രാവിലെ ഭക്ഷണശാലയിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ഷാള്‍ കുരുങ്ങുന്നത്. തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. ഇവരുടെ കുടുംബത്തിന്  ധനസഹായം നൽകുമെന്ന് മധ്യപ്രദേശ് സര്‍ക്കാർ അറിയിച്ചിട്ടുണ്ട്. 
കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കയറി; കണ്ടത് കുത്തിവെയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിൽ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!