അറസ്റ്റിലായ ലൈംഗിക തൊഴിലാളിക്ക് കൊവിഡ്; റെയ്ഡില്‍ പങ്കെടുത്ത പൊലീസുകാരെ ക്വാറന്റീനിലാക്കി

By Web Team  |  First Published Jul 6, 2020, 6:37 PM IST

പരിശോധനാ ഫലം വരും മുമ്പു തന്നെ സ്ത്രീ ജാമ്യം നേടി പുറത്തു പോയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


ജയ്പൂർ: രാജസ്ഥാനിൽ അറസ്റ്റിലായ ലൈംഗിക തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഇവരുടെ അറസ്റ്റിലേക്ക് നയിച്ച റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ജൂലൈ ഒന്നാം തീയതി രാത്രിയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഇതിൽ ഏഴ് സ്ത്രീകളടക്കം പതിനേഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഖര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടിയിലായ നാലു സ്ത്രീകളില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിക്കുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

അതേസമയം, പരിശോധനാ ഫലം വരും മുമ്പു തന്നെ സ്ത്രീ ജാമ്യം നേടി പുറത്തു പോയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

click me!