കേന്ദ്രത്തിന് തിരിച്ചടി; ആർഎംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട നഴ്സുമാർക്ക് നിയമനം നൽകണമെന്ന് സുപ്രീംകോടതി

By Web Team  |  First Published Dec 13, 2024, 12:32 PM IST

കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ദില്ലി ആര്‍എംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് നിയമനം നൽകണമെന്ന് സുപ്രീം കോടതി


ദില്ലി: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ദില്ലി ആര്‍എംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് നിയമനം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ടവരെ തിരികെ നിയമിക്കണമെന്നാണ് ഉത്തരവ്. ദില്ലി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. 42 പേരെ തിരികെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ആർഎംഎല്ലിൽ നഴ്സുമാരുടെ നിയമനം; കോടതി വിധി നടപ്പാക്കാതെ കേന്ദ്രം, മലയാളികൾ അടക്കമുള്ളവരുടെ നിയമനം വൈകുന്നു
 

Latest Videos

 

click me!