ഗുജറാത്തിലെ സർക്കാർ ആശുപത്രി ഐസിയുവിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ അത്ഭുത രോഗശാന്തി, അന്വേഷണം

By Web Team  |  First Published Dec 19, 2024, 12:13 PM IST

രോഗശാന്തിയുടെ പേരിൽ പ്രശസ്തനായ മുകേഷ് ഭുവ എന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് ഐസിയുവിൽ അത്ഭുത രോഗശാന്തി പ്രാർത്ഥനകൾ നടത്തിയത്. ധരിച്ചിരുന്ന മാസ്ക് വരെ മാറ്റിയുള്ള പ്രാർത്ഥന വീഡിയോ വൈറലായിരുന്നു


അഹമ്മദാബാദ്: ഐസിയുവിനുള്ളിൽ രോഗിയ്ക്ക് അത്ഭുത രക്ഷയുമായി സ്വയം പ്രഖ്യാപിത ആൾദൈവം. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം. അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. അനുയായികൾക്ക് പ്രചോദനം നൽകാനായി സ്വയം പ്രഖ്യാപിത ആൾദൈവം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സംഭവത്തിൽ ഗുജറാത്ത് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ആശുപത്രി സൂപ്രണ്ട് സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. 

പൊതുമേഖലയിൽ അഹമ്മദാബാദിലുള്ള ഏറ്റവും വലിയ  സർക്കാർ ആശുപത്രിയിലെ ഐസിയുവിനുള്ളിലായിരുന്നു ആൾദൈവത്തിന്റെ അത്ഭുത പ്രവർത്തനം. ഗുജറാത്ത് നിയമസഭയിൽ ദുരാചാരങ്ങൾക്കെതിരായി പാസാക്കിയിട്ടുള്ള നിയമം അനുസരിച്ചാണ് കേസ്. മനുഷ്യബലിയും സമാന രീതിയിലുള്ള മനുഷ്യത്വ  രഹിതവുമായി അനാചാരങ്ങൾക്കെതിരായാണ് നിയമം പാസാക്കിയിട്ടുള്ളത്. 

Latest Videos

undefined

'ഐശ്വര്യം വരണം', 4 വയസുകാരിയെ കൊലപ്പെടുത്തി അമ്മായി, ഉത്തർപ്രദേശിൽ ആൾദൈവം അടക്കം 2 പേർ പിടിയിൽ

മുകേഷ് ഭുവ എന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് ഐസിയുവിൽ അത്ഭുത രോഗശാന്തി നൽകിയത്. വീഡിയ വൈറലായതിന് പിന്നാലെ അത്ഭുത പ്രവർത്തിയല്ല രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തിയതെന്നും മരുന്നുകളാണ് രോഗശാന്തിയിലേക്ക് നയിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ രാകേഷ് ജോഷി പ്രതികരിച്ചിരുന്നു. സിസിടിവി ക്യാമറകളെ അടിസ്ഥാനമാക്കിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. എത്തരത്തിലാണ് ഇയാൾ ഐസിയുവിനുള്ളിൽ കണ്ടെത്തുമെന്നും ആശുപത്രി അധികൃതർ വിശദമാക്കി. 

ജീവൻ രക്ഷാ ഉപകരണങ്ങൾ അടക്കം ഘടിപ്പിച്ച് കിടക്കുന്ന രോഗിയുടെ രോഗിയുടെ തലയിൽ തൊട്ടും ജലം തെളിച്ചും ശരീരമാസകലം ഒഴിഞ്ഞു കൊണ്ടുള്ള പ്രാർത്ഥനകൾക്ക് ശേഷം രോഗിക്ക് പുതിയ ജീവൻ നൽകിയതായാണ് സ്വയം പ്രഖ്യാപിത ആൾദൈവം അവകാശപ്പെട്ടത്. രോഗിയുടെ ബന്ധുവെന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ ആശുപത്രിയിലെത്തിയത്. നാല് ആഴ്ചകൾക്ക് മുൻപാണ് ഇയാളുടെ രോഗ ശാന്തി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!