ആഴ്ചയിലുടനീളം അധ്യാപകന്‍റെ സ്‌ക്രീൻ സമയം വ്യക്തമാക്കുന്ന തെളിവുകള്‍ ഔദ്യോഗിക അറിയിപ്പിൽ പങ്കുവെച്ചാണ് ഡിഎം അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.
ലഖ്നൗ: ഡ്യൂട്ടി സമയത്ത് ഫോണിൽ കാൻഡി ക്രഷ് ഗെയിം കളിച്ച അധ്യാപകന് സസ്പെൻഷൻ. ഉത്തര്‍പ്രദേശിലെ സംഭൽ ജില്ലയിലാണ് സംഭവം. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൻസിയ സ്‌കൂളിലെത്തി പരിശോധനയിലാണ് അധ്യാപകന്‍റെ ഡ്യൂട്ടി സമയത്തെ മൊബൈൽ ഫോണ്‍ ഉപയോഗം കണ്ടെത്തിയത്. അധ്യാപകൻ ഒരു മണിക്കൂർ 17 മിനിറ്റ് കാൻഡി ക്രഷ് സാഗ കളിച്ചു, 26 മിനിറ്റ് ഫോണിൽ സംസാരിച്ചു, ജോലി സമയത്ത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ മറ്റ് ആപ്ലിക്കേഷനുകൾക്കൊപ്പം 17 മിനിറ്റ് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.
ആഴ്ചയിലുടനീളം അധ്യാപകന്‍റെ സ്‌ക്രീൻ സമയം വ്യക്തമാക്കുന്ന തെളിവുകള്‍ ഔദ്യോഗിക അറിയിപ്പിൽ പങ്കുവെച്ചാണ് ഡിഎം അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൻസിയ സ്കൂളിലെത്തി പരിശോധന നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികൾ എഴുതിയ കോപ്പികളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി.
തുടര്‍ന്നാണ് അധ്യാപകന്‍റെ ഫോൺ പരിശോധിച്ചത്. ഇതില്‍ നിന്ന് സ്കൂളില്‍ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകൻ കാൻഡി ക്രഷ് കളിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടർന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം