കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബിജെപി എംപി സാക്ഷി മഹാരാജ്​ നിർബന്ധിത ക്വാറന്‍റീനില്‍

By Web Team  |  First Published Aug 29, 2020, 8:58 PM IST

മുൻകൂറായി അറിയിച്ച്​ മാതാവിനെ കാണാനായി എത്തിയതാണെന്നും 14 ദിവസത്തെ ക്വാറന്റീനെ പറ്റി​ പറഞ്ഞിരുന്നെങ്കിൽ താൻ ജാർഖണ്ഡ്​ സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 


റാഞ്ചി: കൊവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ 14 ദിവസത്തേക്ക് ജാർഖണ്ഡിൽ നിർബന്ധിത ക്വാറന്‍റീനിലാക്കി. യുപിയിലെ ഉന്നാവിൽ നിന്ന് ജാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്. അദ്ദേഹം സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ്​ 14 ദിവസം ക്വാറന്‍റീനില്‍ കഴിയേണ്ടത്​.

"മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ്​ നിയമം​. പരിപാടി കഴിഞ്ഞ്​ ധൻബാദ്​​ വഴി ദില്ലിയിലേക്ക്​ ട്രെയിനിൽ മടങ്ങാനിരുന്നതായിരുന്നു മഹാരാജ്​. വഴിമധ്യേ പിർടാൻ പൊലീസ്​ സ്​റ്റേഷന്​ സമീപത്ത്​ വെച്ച്​ ജില്ലാ ഭരണാധികാരികൾ തടഞ്ഞ ശേഷം ക്വാറന്റീനിലേക്ക് അയക്കുകയായിരുന്നു",​ ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ കുമാർ സിൻഹ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സന്ദർശനത്തെ പറ്റി സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

Latest Videos

undefined

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി എംപി തന്നെ രം​ഗത്തെത്തി. മുൻകൂറായി അറിയിച്ച്​ മാതാവിനെ കാണാനായി എത്തിയതാണെന്നും 14 ദിവസത്തെ ക്വാറന്റീനെ പറ്റി​ പറഞ്ഞിരുന്നെങ്കിൽ താൻ ജാർഖണ്ഡ്​ സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

സംഭവം രാഷ്​ട്രീയ വൈരാഗ്യം മൂലമാണെന്ന്​ മഹാരാജ്​ ആരോപിച്ചു. റാഞ്ചിയിലെത്തി പിതാവ്​ ലാലുപ്രസാദ്​ യാദവിനെ കണ്ട്​ മടങ്ങിയ ആർ.ജെ.ഡി നേതാവ്​ തേജ്​ പ്രതാപ്​ യാദവിനെ തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാജി​ന്റെ ആരോപണം.

click me!