ആറാം ക്ലാസ്, ഒൻപതാം ക്ലാസ് പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചത്
ദില്ലി: 2025-26 വർഷത്തിൽ സൈനിക് സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്, ഒൻപതാം ക്ലാസ് പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചത്. ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് പരീക്ഷയിലൂടെയാണ് (എഐഎസ്എസ്ഇഇ) പ്രവേശനം. സൈനിക സ്കൂളുകളിൽ റസിഡൻഷ്യൽ രീതിയിലായിരിക്കും പഠനം.
ജനുവരി 13-നകം ഔദ്യോഗിക വെബ്‌സൈറ്റായ aissee2025.ntaonline.in-ൽ രജിസ്‌ട്രേഷൻ നടത്താം. ആറാം ക്ലാസ് പ്രവേശനത്തിന് 10നും 12നും ഇടയിൽ പ്രായമുള്ള (1-4-2013നും 31-3-2015നും ഇടയിൽ ജനിച്ചവർക്ക്) കുട്ടികൾക്ക് അപേക്ഷിക്കാം. ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 13നും 15നും ഇടയിൽ പ്രായമുള്ളവർക്ക് (1-4-2010നും 31-3-2012നും ഇടയിൽ ജനിച്ചവർക്ക്) അപേക്ഷിക്കാം. പ്രവേശന സമയത്ത് എട്ടാം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം.
അപേക്ഷാ ഫീസ് 100 രൂപയാണ്. ജനറൽ, ഒബിസി (എൻസിഎൽ), ഡിഫൻസ്, എക്‌സ്-സർവീസ്‌മെൻ വിഭാഗത്തിന് 800, എസ്‌സി/എസ്‌ടി വിഭാഗത്തിന് 650 രൂപ. എൻട്രൻസ് പരീക്ഷയുടെ തിയ്യതി പിന്നീട് അറിയിക്കും. കേരളത്തിൽ കോഴിക്കോട്, കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം.
അപേക്ഷിക്കാനുള്ള നടപടിക്രമം
aissee.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോഗിൻ പൂർത്തിയാക്കുക
ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ ഡോക്യുമെന്റുകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യുക
തുടർന്ന് ഓൺലൈനായി പേയ്‌മെന്‍റ് നടത്തുക
എസ്ബിഐയിൽ നിറയെ ഒഴിവുകൾ; 14191 ക്ലർക്കുമാർ, 600 പ്രൊബേഷണറി ഓഫീസർമാർ, ഇപ്പോൾ അപേക്ഷിക്കാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം