
ബെംഗളൂരു: റോഡിൽ കസേരയിട്ടിരുന്ന റീൽ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരക്കുള്ള റോഡിലിരുന്ന ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡിൽ ഏപ്രിൽ 12നായിരുന്നു സംഭവം. വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേൽ കാല് കയറ്റി വച്ച് ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി.
സംഭവം വൈറലാവുകയും വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ട്രാഫിക് നിയമം ലംഘിച്ച് ചായകൂടിക്കാൻ പോയാൽ പ്രശസ്തിയല്, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും പ്രതി സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോക്കൊപ്പം പൊലീസ് പോസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണിട കാണിച്ച സാഹസം ഒടുവിൽ ബെംഗളൂരു പൊലീസിന്റെ റീൽസിൽ അവസാനിച്ചുവെന്ന് പറയാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam