അഴിമതി ആരോപണത്തിന് ബലം കൂട്ടാൻ ഞണ്ട്, എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ

By Web Team  |  First Published Apr 7, 2024, 3:36 PM IST

സർക്കാരിനെതിരെ ആറായിരം കോടി രൂപയുടെ ആംബുലൻസ് അഴിമതി ആരോപണം ഉന്നയിക്കുന്നതിനാണ് എംഎൽഎ ജീവനുള്ള ഞണ്ടിനെ നൂലിൽ കെട്ടി ഉപയോഗിച്ചത്


മുംബൈ: വാർത്ത സമ്മേളനത്തിനിടെ ജീവനുള്ള ഞണ്ടിനെ ഉപയോഗിച്ചതിന് മഹാരാഷ്ട്ര എംഎൽഎ രോഹിത് പവാറിനെതിരെ നടപടിയെടുക്കണണന്ന് മൃഗ സംരക്ഷണ സംഘടനയായ പെറ്റ. ഞണ്ടിനെ എത്രയും പെട്ടെന്ന് കണ്ടുകെട്ടണമെന്നും ആവശ്യമെങ്കിൽ ചികിത്സ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിന് മഹാരാഷ്ട്ര സർക്കാരിനെതിരെ ആറായിരം കോടി രൂപയുടെ ആംബുലൻസ് അഴിമതി ആരോപണം ഉന്നയിക്കുന്നതിനാണ് എംഎൽഎ ജീവനുള്ള ഞണ്ടിനെ നൂലിൽ കെട്ടി ഉപയോഗിച്ചത്.

എന്നാൽ ഈ നടപടിയാണ് മൃഗ സംരക്ഷണ സംഘടനയുടെ രൂക്ഷ വിമർശനത്തിന് ഇരയായിട്ടുള്ളത്. എംഎൽഎയുടെ നടപടി മൃഗങ്ങൾക്കെതിരായ അതിക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നാണ് വ്യാപകമാവുന്ന ആരോപണം. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960-ന്റെ ലംഘനമാണെന്നും മഹാരാഷ്ട്ര മോഡൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൃഗങ്ങളെ ഉപയോഗിച്ചതായുമാണ് വിമർശനം.

Latest Videos

undefined

ഞണ്ടിനെ ഉപയോഗിച്ചുള്ള പത്ര സമ്മേളനം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചുള്ളതായിരുന്നുവെന്നും മാധ്യമങ്ങളുടെ ശ്രദ്ധ നേടാൻ ഒരു ജീവിയെ ദുരുപയോഗിച്ചെന്നുമാണ് പെറ്റ ഇന്ത്യ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് എഴുതിയ കത്തിൽ വിശദമാക്കുന്നത്. ഞണ്ടിനെ പുനരധിവാസത്തിനായി കൈമാറണമെന്ന് വിശദമാക്കി രോഹിത് പവാറിനും പെറ്റ കത്ത് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!