4 വര്‍ഷമായി പ്രണയം, സർക്കാർ ജോലിയായപ്പോൾ തന്നെ ഉപേക്ഷിച്ചെന്ന് യുവതി; യുവാവിനെ ഭയപ്പെടുത്തി വിവാഹം കഴിപ്പിച്ചു

By Web Team  |  First Published Dec 14, 2024, 4:29 PM IST

രണ്ട് സ്കോർപ്പിയോകൾ അവ്നിഷ് പോയി ഓട്ടോറിക്ഷ തടഞ്ഞ ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തട്ടിക്കൊണ്ട് പോയി ഗുഞ്ജൻ എന്ന പേരുള്ള യുവതിയുമായുള്ള വിവാഹം നടത്തുകയായിരുന്നു.


പാറ്റ്ന: ബീഹാറില്‍ വീണ്ടും തട്ടിക്കൊണ്ട് പോയി തോക്കിൻമുനയില്‍ നിര്‍ത്തി വിവാഹം. അധ്യാപകനായ അവ്നിഷ് കുമാറിനെയാണ് ഒരു സംഘമാളുകൾ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. അവ്നിഷ് കുമാർ അടുത്തിടെ ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായിരുന്നു. ഒരു സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച അവ്നിഷ് സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. രണ്ട് സ്കോർപ്പിയോകൾ അവ്നിഷ് പോയി ഓട്ടോറിക്ഷ തടഞ്ഞ ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തട്ടിക്കൊണ്ട് പോയി ഗുഞ്ജൻ എന്ന പേരുള്ള യുവതിയുമായുള്ള വിവാഹം നടത്തുകയായിരുന്നു. അവ്നിഷും ഗുഞ്ജനും നാല് വര്‍ഷമായി പ്രണയത്തിലാണെന്നാണ് ആരോപണം.

Latest Videos

ബിഹാറിലെ ബേഗുർസരായ് ജില്ലയിലെ രാജൗരയിൽ താമസക്കാരനും സുധാകർ റായിയുടെ മകനുമായ അവ്നിഷ് കുമാറിനെയാണ് ലഖിസരായ് ജില്ലയിൽ നിന്നുള്ള ഗുഞ്ജൻ എന്ന യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയത്. അടുത്തിടെ സർക്കാർ സ്കൂളില്‍ ജോലി ലഭിച്ചതോടെ അവ്നിഷ് വിവാഹം കഴിക്കാൻ വിസ്സമ്മതിച്ചുവെന്ന് ഗുഞ്ജൻ പറയുന്നു. ഇടയ്ക്കിടെ ഹോട്ടലുകളിൽ ഒരുമിച്ച് താമസിക്കുകയും അവ്നിഷിന്‍റെ വീട്ടില്‍ പോവുകയും ചെയ്തിട്ടുണ്ടെന്നും ഗുഞ്ജൻ ആരോപിച്ചു.

വിവാഹ ചടങ്ങിന് ശേഷം ഗുഞ്ജനും കുടുംബവും രാജൗരയിലെ അവ്‌നിഷിന്‍റെ വീട്ടിലേക്ക് പോയെങ്കിലും വീട്ടില്‍ വലിയ പ്രശ്നങ്ങളായി. തുടര്‍ന്ന് അവ്നിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഒടുവില്‍ ഗുഞ്ജനെ അവ്നിഷിന്‍റെ വീട്ടുകാര്‍ സ്വീകരിച്ചിട്ടുണ്ട്. ഗുഞ്ജൻ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. പ്രണയ ബന്ധത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും അവ്നിഷ് നിഷേധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനെതിരെ അവ്നിഷും പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. 

undefined

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച് എംവിഡി

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

150 വര്‍ഷത്തെ പഴക്കം, 18 സെന്‍റ് വസ്തു; തുമ്പിക്കോട്ടുകോണം ക്ഷേത്രത്തിന്‍റെ കരമടയ്ക്കാൻ ആദർശിന് അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!