ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം; പ്രത്യേക പൂജയും മാലയിട്ട് സ്വീകരണവും ഒരുക്കി തീവ്രഹിന്ദു സംഘടനകൾ

By Web Team  |  First Published Oct 13, 2024, 10:39 PM IST

ഒക്ടോബർ 9-ന് ഇരുവർക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു സ്വീകരണം.


വിജയപുര: ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് തീവ്രഹിന്ദു സംഘടനകളുടെ സ്വീകരണം. പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ആണ് കർണാടകയിലെ വിജയപുരയിൽ വച്ചാണ് തീവ്രഹിന്ദു സംഘടനകൾ സ്വീകരണം നൽകിയത്. ഒക്ടോബർ 9-ന് ഇരുവർക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു സ്വീകരണം.

'ഭാരത് മാതാ കീ ജയ്' വിളികളോടെയാണ് ഇരുവരെയും ശ്രീറാം സേന അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ സ്വീകരിച്ചത്. വിജയപുരയിലെ കലികാ ദേവി ക്ഷേത്രത്തിൽ ഇരുവർക്കും വേണ്ടി പൂജ നടത്തിയ ശേഷമായിരുന്നു പ്രവർത്തകർ ഇരുവർക്കും ശിവാജി സർക്കിളിലെ പ്രതിമയ്ക്ക് മുന്നിൽ മാലയിട്ട് സ്വീകരണവും ഒരുക്കിയത്. നേരത്തെ ഗൗരിയെ വെടി വെച്ച് കൊന്നത് പരശുറാം വാഗ്മോർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ 18 പ്രതികളിൽ 12 പേരും നിലവിൽ ജാമ്യത്തിലാണ്.

Latest Videos

undefined

ഏഴ് വര്‍ഷം മുമ്പ്, സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമസ്വാതന്ത്രത്തെ തോക്കി ന്‍മുനയിലാക്കി രാജരാജേശ്വരി നഗറിലെ ഈ വീട്ടില്‍ വെടിയൊച്ചകള്‍ ഉയര്‍ന്നത്. ലങ്കേഷ് പത്രിക ഓഫീസില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഗൗരി ലങ്കേഷിന്റെ കഴുത്തിലും നെഞ്ചിലും തലയ്ക്കും വെടിയേറ്റു. രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. 19 പേര്‍ പിടിയിലായെങ്കിലും വിചാരണനടപടി നീളുകയായിരുന്നു. തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായത്. 

ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗിക്കും പിന്നാലെയായിരുന്നു ഗൗലി ലങ്കേഷിന്റെ കൊലപാതകവും. ലങ്കേഷ് പത്രികയിലെ ഗൗരിയുടെ എഴുത്ത് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ബൈക്കിലെത്തി വെടിയുതിര്‍ത്ത പരുശുറാം വാഗമോറെ അടക്കം 19 പേരായിരുന്നു അറസ്റ്റിലായത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായ്കിനെ സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തില്‍ നിന്ന് കര്‍ണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു. 

കേസ് എങ്ങുമെത്തിയില്ല, അതിവേഗ കോടതി ചുവപ്പുനാടയില്‍, വര്‍ഷം ഏഴ് കഴിഞ്ഞിട്ടും ഗൗരി ലങ്കേഷിന് നീതി അകലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!