ഹർജി കേൾക്കാമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്; മെയ് 21ന് നിശ്ചയിച്ച പരീക്ഷ മാറ്റണമെന്നാണ് ആവശ്യം
ദില്ലി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കാം എന്ന് അറിയിച്ചത്. മെയ് 21ന് നിശ്ചയിച്ച പരീക്ഷയ്ക്കെതിരെ ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൗണ്‍സിലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതിനിടെ പരീക്ഷാ തീയതി ജൂലൈ 9ലേക്ക് മാറ്റിയെന്ന് വ്യക്തമാക്കി
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പേരിൽ വ്യാജ സർക്കുലർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ പരീക്ഷാ തീയതി മാറ്റിയിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കുകയായിരുന്നു.