അപൂ‌‍ർവ്വ ശസ്ത്രക്രിയ; 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58കാരിക്ക് മാറ്റിവെച്ചു, സ‌‍‍‌‌‌‌‌ർജറി വിജയം

By Web Team  |  First Published Jul 8, 2023, 4:34 PM IST

ശിശുവിന്റെ വൃക്കയുടെ വലുപ്പവും സ്വീകർത്താവിന്റെ ശരീരം അത് സ്വീകരിക്കുന്നതിനുള്ള സാധ്യതയും ഉൾപ്പെടെ ഈ ശസ്ത്രക്രിയയിൽ ഒരുപാട് ഘടകങ്ങളുണ്ട്


ഹൈദരാബാദ്: മസ്തിഷ്‌കമരണം സംഭവിച്ച 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക കഴിഞ്ഞ ഏഴു വർഷമായി ഡയാലിസിസിന് വിധേയയാകുന്ന 58 കാരിയായ സ്ത്രീയ്ക്ക് മാറ്റിവച്ചു. ഹൈരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) സർജൻമാരാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ശിശുവിന്റെയും സ്ത്രീയുടെയും അവയവങ്ങളുടെ വലിപ്പത്തിൽ കാര്യമായ വ്യത്യാസം ഉള്ളതിനാൽ അപൂർവ്വമായ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വൃക്ക മാറ്റിവയ്ക്കൽ നടത്തിയ സംഘത്തെ നയിച്ച ഡോ. ഉമാമഹേശ്വര റാവു വിശദീകരിച്ചു.

ശിശുവിന്റെ വൃക്കയുടെ വലുപ്പവും സ്വീകർത്താവിന്റെ ശരീരം അത് സ്വീകരിക്കുന്നതിനുള്ള സാധ്യതയും ഉൾപ്പെടെ ഈ ശസ്ത്രക്രിയയിൽ ഒരുപാട് ഘടകങ്ങളുണ്ട്. മൂന്ന് വയസ് വരെയാണ് മനുഷ്യ ശരീരത്തിൽ വൃക്ക വളരുക. ഈ കേസിൽ മാറ്റി വെച്ച വൃക്ക സ്ത്രീയുടെ ശരീരത്തിനുള്ളിൽ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Videos

ഉമാമഹേശ്വര റാവുവിന്റെ നേതൃത്വത്തിൽ ഡോ. പരാഗ്, ഡോ. ചേതൻ, ഡോ. ദിവാകർ നായിഡു ഗജ്ജല, ഡോ. വി എസ്. റെഡ്ഡി, ഡോ. ഗോപീചന്ദ്, ഡോ. ശ്രീ ഹർഷ, ഡോ. നരേഷ് കുമാർ, ഡോ. മുരളി മോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ചക്രവാതച്ചുഴിയും ന്യൂനമർദ പാത്തിയും ഭീഷണി; അതിശക്ത മഴ മുന്നറിയിപ്പ്, വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!