കൊവിഡ് പോരാട്ടത്തില്‍ നമ്മ ബംഗലൂരു ഫൌണ്ടേഷനും; ഓക്‌സിജൻ കോൺസൻട്രേ‌റ്ററുകള്‍ വിതരണം ചെയ്തു

By Web Team  |  First Published Apr 26, 2021, 9:20 PM IST

കൊവിഡ് ബാധിതരായവര്‍ക്ക് ആശ്വസമാകുന്ന രീതിയില്‍ 15 ഓക്‌സിജൻ കോൺസൻട്രേ‌റ്ററുകള്‍ സംഭാവന ചെയ്ത് നമ്മ ബംഗലൂരു ഫൌണ്ടേഷന്‍ സ്ഥാപക ട്രസ്റ്റിയും, രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖറാണ് ഈ പുതിയ ദൌത്യത്തിന് തുടക്കമിട്ടത്. 


ബംഗലൂരു; കൊവിഡ് 19 ല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വസമേകുവാന്‍ പുതിയ ദൌത്യം ഏറ്റെടുത്ത് നമ്മ ബംഗലൂരു ഫൌണ്ടേഷന്‍.  കൊവിഡ് ബാധിതരായവര്‍ക്ക് ആശ്വസമാകുന്ന രീതിയില്‍ 15 ഓക്‌സിജൻ കോൺസൻട്രേ‌റ്ററുകള്‍ സംഭാവന ചെയ്ത് നമ്മ ബംഗലൂരു ഫൌണ്ടേഷന്‍ സ്ഥാപക ട്രസ്റ്റിയും, രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖറാണ് ഈ പുതിയ ദൌത്യത്തിന് തുടക്കമിട്ടത്. പാര്‍ലമെന്റ് അംഗം തേജസ്വനി സൂര്യയുടെ സാന്നിധ്യത്തിലാണ് അര്‍ഹരായവരെ കണ്ടെത്തി ഓക്‌സിജൻ കോൺസൻട്രേ‌റ്ററുകള്‍ വിതരണം നടത്തുക.

ഓക്സിജന്‍ ലഭ്യത അടക്കം മഹാമാരിയുടെ കടുത്ത ദുരിതത്തിലൂടെ കടന്നുപോവുകയാണ് ബംഗലൂരു നഗരം. ജനങ്ങളുടെ വിലയേറിയ ജീവനുകള്‍ രക്ഷിക്കാന്‍ കൂടുതല്‍ ഓക്സിജന്‍ സിലണ്ടറുകളും ഓക്‌സിജൻ കോൺസൻട്രേ‌റ്ററു ആവശ്യമാണ്. ഇത്തരത്തില്‍ കഴിഞ്ഞ തവണയും നമ്മ ബംഗലൂരു ഫൌണ്ടേഷന്‍ വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുണ്ട്. വിവിധ സംഘടനകളുമായി ചേര്‍ന്ന് 24 കോടി സമാഹരിച്ച് 4.5 ലക്ഷംപേര്‍ക്ക് ലോക്ക്ഡൗണ്‍ നാളുകളില്‍ ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാന്‍ നമ്മ ബംഗലൂരു ഫൌണ്ടേഷന് സാധിച്ചിരുന്നു.

Latest Videos

undefined

ഇപ്പോള്‍‍ നമ്മ ബംഗലൂരു ഫൌണ്ടേഷന്‍ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയിലും പങ്കാളികളാകുന്നുണ്ട്. ബിബിഎംപി, പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, റോട്ടറി, അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതിയില്‍  നമ്മ ബംഗലൂരു ഫൌണ്ടേഷന്‍ പങ്കാളിത്തം വഹിക്കുന്നത്.

നമ്മ ബംഗലൂരു ഫൌണ്ടേഷന്‍ ഈ ഉദ്യമങ്ങളിലേക്ക് നല്ലവരായ എല്ലാവരെയും കോര്‍പ്പറേറ്റ് സഹായങ്ങളെയും ക്ഷണിക്കുന്നു. ഇതിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് 80ജി പ്രകാരമുള്ള ടാക്സ് ഇളവുകള്‍ ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍ 9591143888 / 7349737737. Email: vinod.jacob@namma-bengaluru.org, usha.dhanraj@namma-bengaluru.org.

click me!