പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത്

By Web Team  |  First Published Jun 2, 2019, 10:17 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത് ലഭിച്ചത് രാജസ്ഥാനിലെ ബിജെപി അദ്ധ്യക്ഷന്


ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി രാജസ്ഥാനിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ലാൽ സൈനി.  കത്ത് ലഭിച്ച ഉടൻ ലാൽ സൈനി ഇക്കാര്യം പൊലീസിൽ അറിയിച്ചു. മെയ് 30 ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്ര മോദിയെ വെടിവച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി കത്തിലെ ഉള്ളടക്കം എന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച പൊലീസ് ഇതിലേത് വ്യാജവിലാസമാണെന്ന് പറഞ്ഞു. സംഭവത്തിൽ ഭയക്കേണ്ടതില്ലെന്നും ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാൻ ആരെങ്കിലും ചെയ്തതാവും ഇതെന്നുമാണ് രാജസ്താൻ പൊലീസ് പറഞ്ഞത്. 

Latest Videos

undefined

തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മെയ് 30 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നേരത്തെ പണം നൽകിയാൽ മോദിയെ കൊല്ലാമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ട നവീൻ യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് മാപ്പു പറഞ്ഞു.

 

click me!