ഗാനം പുറത്തിറക്കി രാഹുൽ ഗാന്ധി, പൗരസമൂഹത്തോട് സംവാദം, ചോദ്യം, മറുപടി; ഭാരത് ജോഡോ ന്യായ് യാത്ര മുന്നൊരുക്കം

By Web Team  |  First Published Jan 12, 2024, 5:23 PM IST

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുക


ദില്ലി: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി. ജോഡോ ന്യായ് യാത്ര നയിക്കുന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ഇതിനൊപ്പം തന്നെ ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി പൗരസമൂഹത്തോട് രാഹുൽ ഗാന്ധി സംവദിക്കുകയും ചെയ്തു. യാത്രയിൽ ഉന്നയിക്കേണ്ട വിഷയങ്ങളാണ് രാഹുൽ ഗാന്ധി പൗരസമൂഹത്തോട് ചോദിച്ചത്. ദളിത് ,ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കണമെന്ന മറുപടിയാണ് ലഭിച്ചത്.

Latest Videos

നാളെ മുതൽ റേഷനും കിട്ടില്ലേ? കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അനിശ്ചിതകാല സമരം'

ഭാരത് ന്യായ് യാത്ര എന്ന് ആദ്യം പേരിട്ടിരുന്ന യാത്രയുടെ പേര് കഴിഞ്ഞ ആഴ്ചയാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കിയത്. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണത്തിലും അന്ന് ചേർന്ന എ ഐ സി സി യോഗം മാറ്റം വരുത്തിയിരുന്നു. 14 സംസ്ഥാനങ്ങളിലാകും യാത്രയെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിൽ പുതിയ തീരുമാന പ്രകാരം രാഹുലിന്‍റെ യാത്ര 15 സംസ്ഥാനങ്ങളിലെത്തും. പട്ടികയിൽ അരുണാചൽ പ്രദേശാണ് പുതുതായി ഉൾപ്പെടുത്തിയത്.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുക. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉത്തർപ്രദേശ്, മേഘാലയ, ബിഹാർ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാകും മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. മൊത്തം 110 ജില്ലകൾ, 100 ലോക്‌സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര എത്തും. സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!