ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ പരാതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ആവശ്യപ്പെട്ടിരിരുന്നു
ദില്ലി: മോദി പരാമർശത്തെ തുടർന്നുണ്ടായ മാനനഷ്ടകേകസിൽ കോടതിയിൽ ഹാജരാകാൻ സമരം നീട്ടി ചോദിച്ച് രാഹുൽ ഗാന്ധി. പട്ന കോടതിയിൽ രാഹുൽ അപേക്ഷ നൽകി. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ പരാതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ആവശ്യപ്പെട്ടിരിരുന്നു. കോടതിയിൽ ഹാജരാകാൻ സമയം ചോദിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചിരുന്നു. കോടതി നിർദേശം നൽകിയിട്ടും ഹാജരാക്കാതെയിരുന്നതിന് രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുശീൽ മോദി കോടതിയിൽ അപേക്ഷ നൽകി.
എല്ലാ കള്ളന്മാർക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമർശം. രാഹുൽ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, സമുദായത്തെയാകെയാണ് എന്ന തരത്തിലാണ് ബിജെപി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. തുടർന്ന് ശക്തമായ പ്രതിരോധവുമായി കോൺഗ്രസും എത്തിയിരുന്നു.
ഒരാൾ കള്ളനാണെന്ന് പറയാൻ കാണിച്ച രാഹുലിന്റെ ചങ്കൂറ്റത്തെ മാനിക്കുന്നു'; ജോയ് മാത്യു