റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ; എല്ലാം സജ്ജം

By Web Team  |  First Published May 19, 2024, 6:06 PM IST

രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം പതിന്നാല് മണ്ഡലങ്ങൾ യുപിയിൽ തെരഞ്ഞെടുപ്പ് നടക്കും.


ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം പതിന്നാല് മണ്ഡലങ്ങൾ യുപിയിൽ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി.

അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികൾ. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിംഗ്. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്ത മാക്കിയിട്ടുണ്ട്.

Latest Videos

undefined

മഹാരാഷ്ട്രയിലെ പതി മൂന്ന് സീറ്റുകളിലും, യു പിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. യുപിയിലെ ലക്നൗ, അയോധ്യ, റായ്ബറേലി, കെ സർഗഞ്ച്, അമേഠി എന്നി മണ്ഡലങ്ങളും ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തും. കഴിഞ്ഞ തവണ ഈ 14 മണ്ഡലങ്ങളിൽ ബിജെപി പതിമൂന്നും നേടിയിരുന്നു. പ്രാദേശിക വിഷയങ്ങൾ ചർച്ചയാകുന്നത മറികടയ്ക്കാൻ എല്ലാ നീക്കവും ബി ജെ പി നേതാക്കൾ പ്രചാരണഘടക്കത്തിൽ പയറ്റി. അയോധ്യ ക്ഷേത്രം ബുൾഡ സർ ഉപയോഗിച്ച് കോൺഗ്രസ് തകർക്കുമെന്ന് പറഞ്ഞപ്പോൾ അധികാരത്തിൽ എത്തിയാൽ ആറ് മാസം കൊണ്ട് പാക് അധീനിവേശ കശ്മീർ തിരികെ പിടിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന.  


 

click me!