എത്ര തവണയാണ് എലിസബത്ത് രാജ്ഞി ടൈം മാ​ഗസിന്റെ മുഖചിത്രമായിട്ടുള്ളതെന്ന് അറിയാമോ?

By Web Team  |  First Published Sep 9, 2022, 2:46 PM IST

'പ്രിൻസസ് ലിലിബെറ്റ്' എന്ന അടിക്കുറിപ്പോടെ എലിസബത്ത് രാജകുമാരിയുടെ ചിത്രം ടൈം മാ​ഗസിന്റെ മുഖചിത്രമാകുന്നത്.


ദില്ലി: ലോകപ്രശസ്തമായ ടൈം മാ​ഗസിന്റെ കവർ ചിത്രമാകുക എന്ന പ്രശസ്തരെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. മൂന്നാമത്തെ വയസ്സിൽ ആ സ്ഥാനം നേടിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞി.  'പ്രിൻസസ് ലിലിബെറ്റ്' എന്ന അടിക്കുറിപ്പോടെ എലിസബത്ത് രാജകുമാരിയുടെ ചിത്രം ടൈം മാ​ഗസിന്റെ മുഖചിത്രമാകുന്നത്. 1929 ഏപ്രിൽ മാസത്തിലായിരുന്നു ഇത്. പിന്നീടിങ്ങോട്ട് നിരവധി തവണ എലിസബത്ത് രാജ്ഞി ടൈം മാ​ഗസിന്റെ കവറിൽ ഇടം പിടിച്ചു. 

Latest Videos

undefined

1947 മാർച്ച് 31നാണ്  -പ്രിൻസസ് എലിസബത്ത്- ഫോർ ആൻ എയ്ജിങ് എംപയർ, എ ഗേൾ ഗൈഡ്? എന്ന ചോദ്യചിഹ്നവുമായി വീണ്ടും ടൈം മാ​ഗസിനെത്തിയത്. 5 വർഷങ്ങൾക്കപ്പുറം 1952 ഫെബ്രുവരിയിൽ ടൈം മാ​ഗസിന്റെ മുഖചിത്രമാകുമ്പോൾ പ്രിൻസസ് എന്നത് ക്വീനിലേക്കെത്തിയിരുന്നു.  ബ്രിട്ടീഷ് പതാകക്ക് മുന്നിൽ ക്വീൻ എലിസബത്ത്- ദ് ക്രൗൺ റിമെയ്ൻസ്, ദ് സിംബൽ ലിവ്സ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ ചിത്രം. അതേ വർഷം തന്നെ വുമൺ ഓഫ് ദ ഇയർ എന്ന വിശേഷണത്തോടെ, ഓൺ എ ഹാർഡി സ്റ്റാക്ക്, ന്യൂ ബ്ളൂം എന്ന അടിക്കുറിപ്പോടെ നിറഞ്ഞ ചിരിയുമായി ക്വീൻ എലിസബത്ത് വീണ്ടും ഇടം നേടി. 1959 ജൂണിലും മാ​ഗസിൻ എലിസബത്ത് രാജ്ഞിയെ കവർചിത്രമാക്കി. 

2002 ജൂൺ 3 ന് ടൈം മാ​ഗസിന്റെ യുറോപ്യൻ എഡിഷനിൽ എലിസബത്ത് തന്നെയായിരുന്നു മുഖചിത്രം. എൺപതാം പിറന്നാൾ വേളയിൽ, 2006 ഏപ്രിലിൽ ടൈം മാ​ഗസിൻ വീണ്ടും എലിസബത്ത് രാജ്ഞിയെ മുഖചിത്രമാക്കി. എലിസബത്ത് രാജ്ഞിയെന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ഏറ്റവുമാദ്യം ഓടിയെത്തുന്ന ചിത്രവും ഇതു തന്നെയാകാം.  വീണ്ടും ദ് ഡയമണ്ട് ക്വീൻ എന്ന തലക്കെട്ടോടെ, സ്ഥാനാരോഹണത്തിന്റെ അറുപതാം വാർഷികവേളയിൽ. 
 

click me!