പുതുച്ചേരി കൃഷി മന്ത്രിക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Aug 10, 2020, 7:41 PM IST

മന്ത്രിയെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു


പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാരക്കൽ കളക്ടർ അർജുൻ ശർമയുമായി മന്ത്രി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Latest Videos

Read Also: 'ഭാഭിജി പപ്പടം' കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രിക്കും വൈറസ് ബാധ

click me!