'ദർബാർ' ഇല്ലെങ്കിലെന്താ, 'ഷഹൻഷ' യുണ്ടല്ലോ! രാഷ്ട്രപതി ഭവനിലെ പേര് മാറ്റത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

By Web Team  |  First Published Jul 25, 2024, 7:40 PM IST

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്‍റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്‍റെ പേര് അശോക് മണ്ഡപ് എന്നുമാണ് ആക്കിയത്


ദില്ലി: രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തിൽ വിമർശനം ശക്തമാക്കി പ്രതിപക്ഷം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്‍റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്‍റെ പേര് അശോക് മണ്ഡപ് എന്നുമാക്കിയാണ് മാറ്റിയ നടപടിക്കെതിരെ വിമ‍ർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തി. 'ദർബാർ' എന്ന സങ്കൽപ്പമില്ലെങ്കിലും ഷഹൻഷാ (ചക്രവർത്തി) എന്ന സങ്കൽപ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്. 

രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ ആ വാക്കിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു എന്നും ചൂണ്ടികാട്ടിയാണ് പേരുമാറ്റത്തിനുള്ള വിജ്‍ഞാപനം നേരത്തെ രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്. ഇത് ചൂണ്ടികാട്ടിയാണ് പ്രിയങ്കയടക്കമുള്ളവ‍ർ വിമർശനം ശക്തമാക്കി രംഗത്തെത്തിയത്.

Latest Videos

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; 'പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!