കർണാടകത്തിൽ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക്; മാർഗനിർദേശങ്ങൾ പുറത്തിറക്കി

By Web Team  |  First Published Jun 21, 2020, 4:55 PM IST

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസിലെ  ഉദ്യോഗസ്ഥയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതോടെ  മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. 
 


ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തും. സർക്കാർ ആശുപത്രികളിൽ നിന്നും റെഫർ ചെയ്യുന്നത് പ്രകാരമാണ് തിരഞ്ഞെടുത്ത ആശുപത്രികളിൽ ചികിത്സ നൽകുക. ഇതിനായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസിലെ  ഉദ്യോഗസ്ഥയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതോടെ  മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. 

കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ ബെംഗളൂരുവിലെ വീടും രോഗിയുടെ സമ്പർക്കത്തെ തുട‍ർന്ന് അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 36 പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ക്വാറന്‍റീന്‍ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. 

Latest Videos

click me!