കൊവിഡ്: സ്വകാര്യ ആശുപത്രികൾ ചികിത്സക്ക് വൻതുക ഈടാക്കുന്നു; തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Web Team  |  First Published Jun 1, 2020, 10:57 PM IST

രോ​ഗികളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാൻ സമിതിയെ ഏർപ്പെടുത്തണം, അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.


ചെന്നൈ: ചെന്നൈയിൽ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ്  ഹൈക്കോടതിയിൽ ഹർജി. എംഎംകെ നേതാവ് ജവഹിറുള്ളയും മലയാളി അഭിഭാഷകരുമാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.

രോ​ഗികളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാൻ സമിതിയെ ഏർപ്പെടുത്തണം, അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. മലയാളികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ആവശ്യപ്പെടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

Latest Videos

അതേസമയം, തമിഴ്നാട്ടിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 1162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 23,495 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 184 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 967 പേരും ചെന്നൈയിൽ ഉള്ളവരാണ്. ചെന്നൈയിൽ ഇതുവരെ 15770 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Read Also: കൊവിഡ്: ​ഗുരു​ഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു...
 

click me!