നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ മെയ് 31 നാണ് പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചത്.
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തിയ പ്രധാനമന്ത്രി മോദിയെ (Prime minister modi_ കാത്ത് റോഡരികില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു, അവരുടെ കയ്യില്‍ ഒരു പെയിന്‍റിംഗും (girl with Painting). ആ പെൺകുട്ടിയിൽ നിന്ന് പെയിന്റിംഗ് വാങ്ങാന്‍ പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങി. കാരണം മറ്റൊന്നുമല്ല, മോദിയുടെ അമ്മയുടെ ചിത്രമായിരുന്നു ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിനൊപ്പം ഹിമാചൽ പ്രദേശിലെ മാൾ റോഡിലാണ് പ്രധാനമന്ത്രി എത്തിയത്.
അവിടെ വെച്ചാണ് പെൺകുട്ടി അദ്ദേഹത്തിന് പെയിന്റിംഗ് നൽകുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാർ നിർത്തി ഇറങ്ങി പെൺകുട്ടിയോട് അദ്ദേഹം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്.
'2014 ന് മുമ്പ് വരെ അഴിമതിയും കൊള്ളയും സര്‍ക്കാരുകളുടെ ഭാഗമായിരുന്നു ; വിമര്‍ശിച്ച് പ്രധാനമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ മെയ് 31 നാണ് പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചത്. 130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ലക്ഷ്യം. 2014 ന് മുമ്പ് അഴിമതി സർക്കാരിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന് അഴിമതിയോട് സഹിഷ്ണുതയില്ല. 2014 വരെ ദേശസുരക്ഷ തന്നെ ഭീഷണി ആയിരുന്നു. എന്നാൽ ഇന്ന് മിന്നലാക്രമണങ്ങളുടെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്‍റെ വിവിധ പദ്ധതികൾ വഴി സഹായം ലഭിച്ച ആളുകളുമായി പ്രധാനമന്ത്രി സംസാരിച്ചു.
ഷിംലയിലെത്തിയ പ്രധാനമന്ത്രി മോദി , റോഡ് അരികില്‍ കാത്തുനിന്ന പെൺകുട്ടിയിൽ നിന്ന് പെയിന്റിംഗ് വാങ്ങുവാന്‍ കാർ നിർത്തി ഇറങ്ങി, പെണ്‍കുട്ടി വരച്ചത് മോദിയുടെ അമ്മയുടെ ചിത്രം | | | | https://t.co/OJHoU8ULYS
— Asianet News (@AsianetNewsML)