മിക്കവാറും എല്ലാ വർഷവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ മമതാ ബാനർജിയ്ക്ക് ആശംസകളുമായി എത്താറുണ്ട്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ 70-ാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിലൂടെ പോസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് :
On her birthday, I convey my greetings to West Bengal CM Mamata Didi. Praying for her long and healthy life.
— Narendra Modi (@narendramodi)
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിലൂടെ തന്നെ ബംഗാളി ഭാഷയിൽ മമതയ്ക്ക് ആശംസകൾ അർപ്പിച്ചിരുന്നു. മിക്കവാറും എല്ലാ വർഷവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ മമതാ ബാനർജിയ്ക്ക് ആശംസകളുമായി എത്താറുണ്ട്.
1955 ജനുവരി 5 നാണ് ഔദ്യോഗിക രേഖകൾ പ്രകാരം മമതാ ബാനർജിയുടെ ജന്മ തീയതി. എന്നാൽ അത് യഥാർത്ഥമല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1995 ൽ മമത എഴുതിയ തന്റെ പുസ്തകമായ ഏകാൻ്റെ'യിൽ ദുർഗ്ഗാ പൂജയ്ക്കിടെയാണ് താൻ ജനിച്ചതെന്നു പറഞ്ഞിട്ടുണ്ട്.
34 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2011 ൽ ആണ് പശ്ചിമ ബംഗാളിൽ മമത ബാനർജി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് 2016ലും പിന്നീട് 2021ലും തുടർച്ചയായി പാർട്ടി വിജയിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മമത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം