സന്യാസിയേപ്പോലുള്ള ലളിത ജീവിതമാണ് മോദിക്ക് താല്‍പര്യം. 2024 തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ചായ്‍വ് വ്യക്തമാവുമെന്നും പ്രവചനം.
ദില്ലി: 2029ല്‍ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. ഇന്ത്യാ ടുഡേയുടെ ന്യൂസ് പോയിന്‍റ് എന്ന ഷോയിലാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റിന്‍റെ പ്രതികരണം. പതിനൊന്ന് വര്‍ഷത്തിന് ശേഷം മോദി ഹിമാലയത്തില്‍ സന്യാസിയായി പോവുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് പറഞ്ഞു.
18 വയസിലാണ് മോദി ഹിമാലയത്തില്‍ പോയത്. വീണ്ടും എണ്‍പതാം വയസില്‍ മോദി ഹിമാലയത്തിലേക്ക് പോവുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കുമെന്ന് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് കൂട്ടിച്ചേര്‍ത്തു. സന്യാസിയേപ്പോലുള്ള ലളിത ജീവിതമാണ് മോദിക്ക് താല്‍പര്യം. 2024 തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ചായ്‍വ് വ്യക്തമാവും.
2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് പറഞ്ഞു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ അദ്ദേഹത്തിന് അശേഷം ആഗ്രഹമില്ല. പ്രധാനമന്ത്രി തന്‍റെ 69ാം ജന്മദിനം അമ്മയ്ക്കൊപ്പം ഗുജറാത്തില്‍ ഇന്നലെയാണ് ആഘോഷിച്ചത്.