ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്. ഭരണഘടനയുടെ വിജയവും140 കോടി ജനങ്ങളുടെ വിജയവുമാണെന്നും മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. പ്രസംഗത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി പ്രശംസിച്ചു.
ദില്ലി: ഇന്ന് മംഗളകരമായ ദിനമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മൂന്നാമതും എൻഡിഎ സർക്കാർ ഉണ്ടാക്കാൻ ജനം തെരഞ്ഞെടുത്ത ദിനമാണിന്നെന്ന് മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും പൂർണ വിശ്വാസം അർപ്പിച്ചു. ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്. ഭരണഘടനയുടെ വിജയവും140 കോടി ജനങ്ങളുടെ വിജയവുമാണെന്നും മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. പ്രസംഗത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി പ്രശംസിച്ചു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ലോകത്തെ വേറെ എവിടെയും ഉദാഹരണമില്ല. ബിജെപിയുടെയും എൻഡിഇയുടെയും ഭാഗമായി ഉള്ളവരെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നു. 1962ന് ശേഷം ആദ്യമായി ആണ് ഒരു സർക്കാരിന് മൂന്നാമത് തുടരാൻ ജനം അനുമതി നൽകുന്നത്. കേരളത്തിലും വിജയിച്ചു. ബിജെപി പ്രവർത്തകർ ഒരുപാട് കേരളത്തിൽ ജീവൻ ത്യജിച്ചു. ഒരുപാട് ദശകം ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ പ്രവർത്തിച്ചു, ഇന്ന് വിജയം കണ്ടു. തെലങ്കാനയിൽ രണ്ടിരട്ടി സീറ്റ് വർദ്ധിച്ചു. മധ്യപ്രദേശ്, ഗുജറാത്തി, ദില്ലി, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി തൂത്തു വാരി. ബിഹാറിൽ നിതീഷിനൊപ്പം നല്ല പ്രകടനം കാഴ്ചവച്ചു. രാജ്യത്തെ നിരാശയുടെ കടലിൽ നിന്നും ഈ സർക്കാരാണ് രക്ഷിച്ചതെന്നും മോദി പറഞ്ഞു.
'തൃശൂരുകാര് നല്‍കി, സുരേഷ് ഗോപി അങ്ങ് എടുത്തു'; കേരളത്തിലും അക്കൌണ്ട് തുറന്ന് ബിജെപി
https://www.youtube.com/watch?v=Ko18SgceYX8