സർക്കാർ ശമ്പളം തരുന്നുണ്ടല്ലോ, പിന്നെയെന്തിന് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നുവെന്ന് പോസ്റ്റ് ഓഫീസിൽ പ്രതിഷേധവുമായി എത്തിയവർ ചോദിച്ചു
ലഖ്‌നൗ: പാസ്പോർട്ടുമായി വന്ന പോസ്റ്റുമാൻ 500 രൂപ ചോദിച്ചെന്നും നൽകാത്തതിനാൽ ബാർ കോഡുള്ള പേജ് കീറിയെന്നും പരാതി. തുടർന്ന് പരാതിക്കാരനും സുഹൃത്തുക്കളും പോസ്റ്റ് ഓഫീസിലെത്തി ഇക്കാര്യം ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ മലിഹാബാദിലാണ് സംഭവം. രവീന്ദ്ര ഗുപ്ത എന്ന പോസ്റ്റുമാനെതിരെ സുശീൽ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ പാസ്പോർട്ട് തരില്ലെന്ന് പോസ്റ്റുമാൻ ഭീഷണിപ്പെടുത്തിയെന്ന് സുശീലിന്‍റെ പരാതിയിൽ പറയുന്നു. പണം നൽകാതെ വന്നപ്പോൾ ബാർ കോഡുള്ള പേജ് കീറിയെന്നും യുവാവ് പറഞ്ഞു. സർക്കാർ ശമ്പളം തരുന്നുണ്ടല്ലോ, പിന്നെയെന്തിന് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നുവെന്ന് പോസ്റ്റ് ഓഫീസിൽ പ്രതിഷേധവുമായി എത്തിയവർ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി, യുപി പൊലീസ്, തപാൽ വിഭാഗം തുടങ്ങിയ പേജുകളെ ടാഗ് ചെയ്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പാസ്പോർട്ട് കൈമാറാൻ തങ്ങളോടും പോസ്റ്റുമാൻ പണം ചോദിച്ച് വാങ്ങിയെന്ന് വീഡിയോയ്ക്ക് താഴെ ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്.
लखनऊ मलिहाबाद कसमंडी कला डाकिया पासपोर्ट के लिए मांगा 500 रुपया न मिलने पर पीछे का पेज बारकोड वाला किया फाड़ कर गायब गरीब प्रार्थी ने एक-एक पाई जोड़कर बनवाया था इंटरनेशनल पासपोर्ट हर डाक का लेता 100 रुपया pic.twitter.com/UDwqcdFtcs
— Ram kishor Yadav (@RamkishorY11689)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം