രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുനെ-ബെംഗളൂരു ദേശീയപാതയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് കോടിക്കണക്കിന് രൂപ.
ബെലഗാവി: കർണാടകയിൽ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന 2,73,27,500 രൂപ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം മാൽ-മാരുതി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനെ-ബെംഗളൂരു ദേശീയപാതയിലാണ് പണം പിടികൂടിയത്. സാംഗ്ലിയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരക്ക് ട്രക്കിൻ്റെ ക്യാബിനിലാണ് പണം ഒളിപ്പിച്ചത്.
Read More.... യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് അൻവർ, ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിൻവലിക്കണം, എന്റെ സ്ഥാനാർത്ഥിയെ പിന്തുണക്കണം
അനധികൃത പണമിടപാട് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിസിബി പൊലീസ് ഇൻസ്‌പെക്ടർ നന്ദേശ്വർ കുമ്പാർ ചരക്ക് വാഹനം പിടികൂടിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രമസമാധാനം) രോഹൻ ജഗദീഷ് ശനിയാഴ്ച പറഞ്ഞു. കാബിൻ രൂപമാറ്റം വരുത്തി അതിനുള്ളിലാണ് വിദഗ്ധമായി പണമൊളിപ്പിച്ചത്. മെക്കാനിക്കിന്റെ സഹായത്താലാണ് രഹസ്യ അറ തുറന്ന് 2.73 കോടി രൂപ പുറത്തെടുത്തത്. സാംഗ്ലി സ്വദേശികളായ സച്ചിൻ മെൻകുഡലെ, മാരുതി മുർഗോഡ് എന്നിവർ സംഭവത്തിൽ അറസ്റ്റിലായി.