കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വൻ സംഘർഷം, 21 പേർ അറസ്റ്റിൽ, 500 പേർക്കെതിരെ കേസ്

By Web Team  |  First Published Jul 16, 2024, 7:51 PM IST

സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ഷിൻഡെ സർക്കാറിന് ആണെന്ന് ഉദ്ധവ് വിഭാഗവും അസദുദീൻ ഒവൈസിയും ആരോപിച്ചു


മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയുണ്ടായ സംഘർഷത്തിൽ 21 പേർ അറസ്റ്റിൽ. അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എം പി സംഭാജിരാജ ഛത്രപതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിശാൽഗഡ് കോട്ടയിലേക്ക് നടന്ന മാർച്ചും അക്രമാസക്തമായിരുന്നു. ആൾക്കൂട്ടം പരിസരത്തെ നിരവധി വീടുകളും കടകളും തകർത്തിരുന്നു. മുസ്ലിം പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ഷിൻഡെ സർക്കാറിന് ആണെന്ന് ഉദ്ധവ് വിഭാഗവും അസദുദീൻ ഒവൈസിയും ആരോപിച്ചു.

ചരിത്രം കുറിച്ച് കോടീശ്വർ സിംഗ്, മണിപ്പൂരിൽ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി; ഒപ്പം ജസ്റ്റിസ് മഹാദേവനും

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!